Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacks Ships

കപ്പലുകൾക്കു നേരേയുള്ള ആക്രമണം അംഗീകരിക്കില്ല: ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ജ​​​​നീ​​​​വ: അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര സ​​​​മു​​​​ദ്ര​​​​പാ​​​​ത​​​​ക​​​​ളി​​​​ൽ വാ​​​​ണി​​​​ജ്യ​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്കു നേരേ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ച് ഇ​​​​ന്ത്യ രം​​​​ഗ​​​​ത്ത്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ യു​​​​എ​​​​ൻ സു​​​​ര​​​​ക്ഷാ​​​​ കൗ​​​​ൺ​​​​സി​​​​ലി​​​​ലാ​​ണ് ഇ​​​​ന്ത്യ ത​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. യു​​​​എ​​​​ന്നി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥി​​​​രം പ്ര​​​​തി​​​​നി​​​​ധി​​ ഹ​​​​രീ​​​​ഷ് പ​​​​ർ​​​​വ​​​​ത​​​​നേ​​​​നി​​​​യാ​​​​ണ് നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

നി​​​​ല​​​​വി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ ശ​​​​ക്ത​​​​മാ​​​​യ ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ എ​​​​ല്ലാ ക​​​​ക്ഷി​​​​ക​​​​ളും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ആ​​​​ത്മ​​​​സം​​​​യ​​​​മ​​​​നം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ന​​​​യ​​​​ത​​​​ന്ത്ര​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വാ​​​​ണി​​​​ജ്യ​​​​ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​ന്മാ​​​​രാ​​​​ണ്.

ആ​​​​ക്ര​​​​മ​​​​ണങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​കു​​​​ന്ന​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാരു​​​​ടെ ജീ​​​​വ​​​​നു​​​​ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ മാ​​​​ത്രം ഒ​​​​രു​​ കോ​​​​ടി​​​​യോ​​​​ളം ഇ​​​​ന്ത്യ​​​​ൻ പൗ​​​​രന്മാർ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​ണ് ഇ​​​​ന്ത്യ പ്ര​​​​ഥ​​​​മ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ അ​​​​സ്ഥി​​​​ര​​​​ത അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വ്യാ​​​​പാ​​​​ര​​​​ത്തെ​​​​യും ഇ​​​​ന്ത്യ​​​​യു​​​​ടെ ഊ​​​​ർ​​​​ജ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യെ​​​​യും ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര നി​​​​യ​​​​മ​​​​ങ്ങ​​​​ളെ എ​​​​ല്ലാ​​​​വ​​​​രും മാ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​ന്നി​​​​ൽ ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​തി​​​​നൊ​​​​പ്പം ഗാ​​​​സ​​​​യി​​​​ലെ മാ​​​​നു​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ദ്വി​​​​രാ​​​​ഷ്‌ട്ര ഫോ​​​​ർ​​​​മു​​​​ല ന​​​​ട​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up